കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ചു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഉളിക്കല്‍ സ്വദേശിനി ആശുപതിയിലെത്തിയത്. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി അവിവാഹിതയാണ്. അമ്മയ്ക്കും കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
https://youtu.be/4uPn3FAgsfk