തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ മ്യൂസിയത്തിന് മുന്നില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സംഭവത്തെ തുടര്‍ന്ന് ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഇതോടെ കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു.
മ്യൂസിയം അതിക്രമം ശരിയായ രീതിയിലാണ് അന്വേഷിക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി ഡി.സി.പി അജിത് കുമാര്‍ പ്രതികരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മ്യൂസിയത്ത് വെച്ച് യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയതും കുറവന്‍കോണത്തെ വീട്ടില്‍ കയറി അക്രമം നടത്തിയതും രണ്ട് പേരെന്ന് പൊലീസിന്റെ പ്രാഥമിക സ്ഥിരീകരണം. മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാള്‍ ഉയരമുള്ള വ്യക്തിയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചാണ് ഉയരം വിലയിരുത്തിയത്. കുറവന്‍കോണത്ത് അക്രമം നടത്തിയ ആള്‍ക്ക് മറ്റൊരു ശാരീരിക രൂപമെന്നുമാണ് നിഗമനം.
https://youtu.be/4uPn3FAgsfk