കാസര്‍ഗോഡ്: പെരിയയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ സംഭവത്തില്‍ പരിശോധനയ്ക്കായി എന്‍.ഐ.ടി സംഘം ഇന്ന് കാസര്‍കോട് എത്തും. മേല്‍പ്പാലം നിര്‍മ്മിക്കുന്നതിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് വിദഗ്ധ പരിധോനയ്ക്കായി എന്‍.ഐ.ടി സംഘത്തെ എത്തിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. കോഴിക്കോട് നിന്നുള്ള സംഘം എത്തുന്നതോടെ അപകട കാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
അപടകടത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും, നിര്‍മാണ കമ്പനി അധികൃതര്‍ സംഭവം മറച്ചുവച്ചുവെക്കുന്നു എന്നുമാണ് നാട്ടുകാരുടെ ആരോപണം.
https://youtu.be/4uPn3FAgsfk