ന്യൂഡല്‍ഹി: മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ ഗവര്‍ണര്‍ ആയപ്പോള്‍ താന്‍ സന്തോഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
1969 ലാണ് കേരളത്തെ കുറിച്ച് കേട്ടത്. സ്‌കൂളിനെ പള്ളിക്കൂടമാക്കിയ സംസ്ഥാനമാണ് കേരളം. സാമൂഹിക സംഘര്‍ഷമില്ലാതെ പരിവര്‍ത്തനം നടന്ന പ്രദേശമാണ് കേരളം. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല. കേരളത്തോട് സ്‌നേഹം മാത്രമാണുള്ളത്. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മലയാളത്തിലായിരുന്നു ഗവര്‍ണര്‍ പ്രസംഗിച്ച് തുടങ്ങിയത്.
https://youtu.be/4uPn3FAgsfk