തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്‌സുമാരെ ആദരിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ അംഗീകൃത നേഴ്‌സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എന്‍.എയുടെ നേതൃത്വത്തില്‍ നല്‍കിയ വരുന്ന ഐ.എച്ച്.എന്‍.എ ഗ്ലോബല്‍ നഴ്സ്സസ് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ ഓസ്ട്രേലിയയില്‍ വിതരണം ചെയ്തു. ഓസ്‌ട്രേലിയില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്‌സുമാര്‍ക്ക് ഒരു ലക്ഷം രൂപയും ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തത്.
നഴ്സ്സസ് അവാര്‍ഡ് ജേതാക്കളായ അരുണ്‍ തോമസ്, ബീന ഗോപിനാഥന്‍ പിള്ള, ജസ്നി ആനന്ദ്, ജോസഫ് ജനിങ്‌സ്, മായ സാജന്‍ നരേകാട്ട് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്സ്സസുമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2023 ജനുവരിയില്‍ നല്‍കും.