ദില്ലി: ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്ത് സിപിഎം കേന്ദ്രകമ്മിറ്റി. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനാണ് സിപിഎം നീക്കം. ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന പൊതുവികാരമാണ് സിസിയില്‍ ഉയര്‍ന്നത്. ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും യോഗത്തില്‍ ഉണ്ടായി. വിഷയം ദേശീയതലത്തിലും ഉയര്‍ത്താണ് സിപിഎം നീക്കം.
പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവര്‍ണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടുവരണമെന്നതിലെ തീരുമാനം യോഗത്തിന് ശേഷം അറിയാനാകും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവര്‍ണര്‍മാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും കമ്മിറ്റി ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും.