പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, യുവാവിന് 19 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

കുന്നംകുളം ഫാസ്ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

തൃശ്ശൂര്‍ : തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 19 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ. 2015 ലാണ് കേസിനാസ്പദമായ സംഭവം. ഇയ്യാല്‍ സ്വദേശി ജനീഷാണ് കേസിലെ പ്രതി. ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എരുമപ്പെട്ടി പൊലീസാണ് കേസന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

Exit mobile version