കൊച്ചി : കലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. പറവൂര്‍ സ്വദേശി വിനീതയാണ് (65) മരിച്ചത്?. അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും വിനീതയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരെ കേസ് എടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.