തിരൂര്‍: മലപ്പുറം തിരൂരില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമന്‍ സയിന്‍(3), റിയ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് ദാരുണമായ സംഭവം. അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കാണാതായ കുട്ടികള്‍ സമീപത്തെ അംഗനവാടിയില്‍ പോയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കുളം എന്ന പേരില്‍ അറിയപ്പെടുന്ന കുളത്തില്‍ കണ്ടെത്തിയത്. തൃക്കണ്ടിയൂര്‍ എല്‍ഐസിക്ക് പിന്നില്‍ കാവുങ്ങപറമ്പില്‍ നൗഷാദിന്റെയും നജ്‌ലയുടേയും മകനാണ് അമന്‍ സയിന്‍. പാറപ്പുറത്ത് ഇല്ലത്ത് വീട്ടില്‍ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.