മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോര; മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്: മന്ത്രിമാര്‍ വരുമ്പോള്‍ മാത്രം റോഡിലെ കുഴിയടച്ചാല്‍ പോരെന്നും റോഡ് നന്നാക്കേണ്ടത് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോഡ് തകര്‍ച്ചയില്‍ റോഡ് പരിശോധിക്കുന്നതിനായി എത്തിയപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയത്. മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു. അത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി സംസാരിച്ചത്.

അട്ടപ്പാടി ചുരം റോഡ് ആഴ്ചകളായി പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. വലിയ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. കിഫ്ബിയും പിഡബ്ലിയുഡിയും തമ്മില്‍ ആരുടെ റോഡാണിതെന്നതിനെ ചൊല്ലി അവകാശത്തര്‍ക്കമുണ്ടായി. അതിന് ശേഷമാണ് ഈ റോഡിലെ കുണ്ടും കുഴിയും അതിവേഗം അറ്റകുറ്റപ്പണി നടത്തിയത്. കോണ്‍ക്രീറ്റ് കൊണ്ടായിരുന്നു അറ്റകുറ്റപ്പണി. എന്നാല്‍ മഴ ശക്തിയായി പെയ്തതിനെ തുടര്‍ന്ന് ഇവ ഒലിച്ചു പോയി. ഇതോടെ വീണ്ടും ജനരോഷം ഉയര്‍ന്നു.

 

 

Exit mobile version