ഇലന്തൂര്‍: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഒന്നാംപ്രതിയായ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി എസ് ശശിധരന്‍. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ നടക്കുന്നത്. റോസ്ലിന്റെ കൊലപാതകകേസിലും മുഖ്യപ്രതി ഷാഫിയെ കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാല്‍ പത്മത്തിന്റെ കേസില്‍ ചോദ്യം ചെയ്യുമ്പോള്‍ കാണിച്ചിരുന്ന അതെ നിസ്സഹകരണമാണ് ഷാഫി ഇപ്പോഴും തുടരുന്നത്.
അതേസമയം മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഇതിനിടെ പത്മത്തിന്റെ മൃതദേഹം വേഗത്തില്‍ വിട്ട് നല്‍കനാമെന്നാവശ്യപെട്ട് കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.
https://youtu.be/4uPn3FAgsfk