പാലക്കാട്: പാലക്കാട് നഗരത്തില്‍ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ലഹരി ഉപയോഗമെന്ന് പൊലീസ്. അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണമാണ് രണ്ട് മരണങ്ങളും സംഭവിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അഞ്ച് ദിവസത്തിനിടെയാണ് രണ്ട് ആത്മഹത്യകളും സംഭവിച്ചിരിക്കുന്നത്.
ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിലാണ് കണ്ണാടിയില്‍ പത്തൊന്‍പതുകാരന്‍ ജീവനൊടുക്കിയത്. കലഹത്തിനൊടുവില്‍ കിടപ്പുമുറയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി ലഹരിക്ക് അടിമയായിരുന്നുവെന്നും ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ടിരുന്നതായും തെളിഞ്ഞു. പരിശോധനയില്‍ പുതിയതരം ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
കഴിഞ്ഞദിവസം നഗരപരിധിയില്‍ തൂങ്ങിമരിച്ച ഇരുപതുകാരിയും ലഹരിക്കടിമയായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ലഹരി കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരുടെയും മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം തുടങ്ങിയതായി നര്‍ക്കോട്ടിക് ഡിവൈഎസ്പി എം.അനില്‍കുമാര്‍ പറഞ്ഞു. ഇതിന് പുറമെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നിലും ലപരിയാണെന്ന് തെളിഞ്ഞു.
സംഭവത്തില്‍ ശക്തമായ അന്വേഷണം നടന്നു വരുകയാണ്. മരിച്ചവരുടെയും ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. ഇവര്‍ക്ക് ലഹരി കൈമാറിയിരുന്നവരും നിരീക്ഷണത്തിലാണ്.
https://youtu.be/4uPn3FAgsfk
Discussion about this post