തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ മ്യൂസിയത്തിനു മുന്‍പില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും തിരുവനന്തപുരം ഡിസിപി അറിയിച്ചു. അതേസമയം രണ്ടു ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് പ്രഭാതസവാരിക്കെത്തിയ യുവതിക്കുനേരെ മ്യൂസിയത്തിനു മുന്‍പില്‍ വെച്ച് ലൈംഗികാതിക്രമമുണ്ടായത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതിന്റെയും തട്ടിവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി കാറില്‍ നിന്ന് ഇറങ്ങുന്നതും വിഡിയോയില്‍ കാണാം.
പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ഇയാള്‍ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ച് വിവരം നല്‍കിയിട്ടും പൊലീസ് ഗൗനിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
https://youtu.be/4uPn3FAgsfk