തുലാവര്‍ഷം നാളെ കേരളത്തിലെത്തും;കനത്ത മഴയ്ക്ക് സാധ്യത

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം നാളെ എത്തും. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തും.തമിഴ്‌നാട്ടിലാണ് തുലാവർഷം ആദ്യമെത്തുക. വടക്കൻ തമിഴ്‌നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് ഇന്ന് സാദ്യതയെന്നാണ്  കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തെക്കൻ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും.

Exit mobile version