ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വായു മലിനീകരണ തോത് ഉയരാന്‍ കാരണമായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നത്.
ആനന്ദ് വിഹാര്‍, നരേല, അശോക് വിഹാര്‍, ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ വായു ഗുണനിലവാര സൂചിക 400 കടന്നു. കാറ്റിന്റെ വേഗത കുറയുന്നതും വായു മലിനീകരണത്തിന്റെ തോത് മാറ്റമില്ലാതെ തുടരാന്‍ കാരണമായി. നിയന്ത്രണങ്ങള്‍ ലംഘിച്ച് എന്‍സിആറിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വിള അവശിഷ്ടങ്ങള്‍ കത്തിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പാടത്ത് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു. മലിനീകരണം കുറയ്ക്കുന്നതിനായി റെഡ് സിഗ്‌നലില്‍ വാഹനങ്ങള്‍ ഓഫ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന ‘റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്’ കാമ്പയിന് ഗവര്‍ണര്‍ ഉടന്‍ അനുമതി നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
Discussion about this post