ഗുജറാത്ത്: ഗുജറാത്തില്‍ വീണ്ടും സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തില്‍പ്പെട്ടു. വല്‍സാദിലെ അതുല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കാള ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അപകടത്തില്‍ പെട്ടത്. ഇടിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.
മഹാരാഷ്ട്രയിലെ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് കാളയുമായി കൂട്ടിയിടിച്ചത്. ഇതോടെ 15 മിനിറ്റോളം ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു. മുംബൈ സെന്‍ട്രലിനും ഗാന്ധിനഗര്‍ തലസ്ഥാനത്തിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ മൂന്നാമത്തെ അപകടമാണിത്. അപകടം പതിവായതോടെ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് റെയില്‍വേ അറിയിച്ചു.
നേരത്തെ, ഒക്ടോബര്‍ 6 ന് അഹമ്മദാബാദില്‍ വച്ച് മുംബൈയില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് എരുമക്കൂട്ടവുമായി കൂട്ടിയിടിക്കുകയായിരുന്നു. പിറ്റേ ദിവസം വീണ്ടും ഗുജറാത്തിലെ ആനന്ദില്‍ വന്ദേഭാരത് പശുവുമായി കൂട്ടിയിടിച്ചു.
https://youtu.be/4uPn3FAgsfk
Discussion about this post