പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തീയും തീപ്പൊരിയും; അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തിലെ ജീവനക്കാരുള്‍പ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ2131 വിമാനത്തിന്റെ എന്‍ജിനിലാണ് തീ പിടിത്തമുണ്ടായത്.

വിമാനത്തിലെ ജീവനക്കാരുള്‍പ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നു ഡല്‍ഹി പൊലീസും അറിയിച്ചു. ഇതിനു പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തീ പിടിച്ച എന്‍ജിനില്‍ നിന്ന് തീപ്പൊരിയും തെറിക്കുന്നുണ്ടായിരുന്നു. പിന്നാലെ എന്‍ജിന് തകരാറുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് ഇന്‍ഡിഗോ മറ്റൊരു വിമാനം യാത്രക്കായി ഏര്‍പ്പാടാക്കി നല്‍കി.

 

https://youtu.be/4uPn3FAgsfk

Exit mobile version