വിജയ് ചിത്രത്തില്‍ നിവിന്‍ പോളി

ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് വിവരം.

ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദളപതി 67’ ല്‍ നിവിന്‍ പോളി അഭിനയിക്കുന്നു. മാസ്റ്ററിന് ശേഷം കനകരാജ് വിജയ് ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റേതായ അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടക്കുന്നത്.

പൃഥ്വിരാജ് ആണ് ‘ദളപതി 67’ല്‍ അഭിനയിക്കാന്‍ ഇരുന്നതെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നമായതിനാലാണ് നിവിന്‍ ആ സ്ഥാനത്തേക്ക് എത്തിയതെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പലരും വിജയ്ക്ക് ഒപ്പമുള്ള നിവിന്റെ ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയാണിതെന്നും ഈ കോമ്പോയ്ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

Exit mobile version