മോഹന്‍ലാലിന്റെ ‘റാം’ ജനുവരിയോടെ പൂര്‍ത്തിയാകും

50 ശതമാനം പൂര്‍ത്തിയായി, അടുത്ത ഷെഡ്യൂള്‍ നവംബറില്‍

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം’റാം’ ന്റെ പകുതി പണി പൂര്‍ത്തിയി. അടുത്ത വര്‍ഷം ജനുവരിയോടെ ‘റാം’ പൂര്‍ത്തിയാകും. ‘റാം’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് പറഞ്ഞ റാമിന്റെ വിശേഷങ്ങള്‍ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് വഴിയാണ് പങ്കുവച്ചിരിക്കുന്നത്.

മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യ്തു.
കൂമന്‍’ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങാനുള്ളത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു.

 

Exit mobile version