ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് എഴുത്തുകാരൻ ബെന്യാമിന്‍. സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാണ് ബെന്യാമിന്‍റെ നിലപാട്.
ചിരിച്ചുചിരിച്ച് വയറുളുക്കിയതാണ് കാരണം. അതിന് ആരാണ് നഷ്ടപരിഹാരം നൽകുകയെന്നും ബെന്യാമിന്‍ ചോദിച്ചു. സമീപകാലത്ത് ഇത്രയും ചിരിപ്പിച്ച ഒരു സിനിമ താൻ കണ്ടിട്ടില്ലെന്ന് ബെന്യാമിൻ പറയുന്നു.
ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകർക്കെതിരെ കേസ് കൊടുക്കണം. ചിരിച്ച് വയർ ഉളുക്കിയാൽ ആരാണ് നഷ്ടപരിഹാരം നൽകുക? ഏതായാലും ഈ അടുത്ത കാലത്തൊന്നും തീയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
Discussion about this post