സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 4,675 രൂപ, വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല

ഒരു പവന്‍ സ്വര്‍ണത്തിന് 37,400 രൂപയാണ് വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 37,400 രൂപയാണ് വില. അതേസമയം വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല.

ബുധനാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. 15 രൂപയാണ് ബുധനാഴ്ച കൂടിയത്. ഇതോടെ പവന് 37,600 രൂപ ആയിരുന്നു.

 

https://youtu.be/4uPn3FAgsfk

Exit mobile version