മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ ആവേശത്തിന് തടങ്ങിട്ട് മഴയെത്തി. അയര്‍ലണ്ട് – അഫ്ഗാനിസ്താന്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ സൂപ്പര്‍ 12 മത്സരവും മഴ കാരണം ഉപേക്ഷിച്ചു. മഴ തോരാന്‍ കാണികള്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ് കളി ഉപേക്ഷിച്ചത്. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
മെല്‍ബണിലെ ഔട്ട്ഫീല്‍ഡ് കനത്ത മഴയില്‍ നനഞ്ഞിരുന്നു. സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത് ഇരുടീമുകള്‍ക്കും വലിയ തിരിച്ചടിയായി. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ 12 മത്സരവും മഴ കാരണം കളിച്ചിരുന്നില്ല.