വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ 4 റെഡ് ആര്‍മി സ്മാരകങ്ങള്‍ പൊളിച്ചു മാറ്റി പോളണ്ട്. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്.
ജര്‍മ്മന്‍ നാസി സൈന്യവുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട റെഡ് ആര്‍മി സൈനികരുടെ ഓര്‍മയ്ക്കായാണ് ഈ കോണ്‍ക്രീറ്റ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചത്. വ്യാഴാഴ്ചയാണ് തൊഴിലാളികള്‍ ബുള്‍ഡോസറുകളും ഡ്രില്ലുകളും ഉപയോഗിച്ച് ഇവ നീക്കം ചെയ്തത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനില്‍ക്കുന്ന റഷ്യയുടെ ആധിപത്യത്തിന്റെ പ്രതീകങ്ങള്‍ നീക്കം ചെയ്യാനും യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണങ്ങളെ അപലപിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
https://youtu.be/mHcS1XUbwrU
Discussion about this post