ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അംബാസഡര്‍മാരാകണം:മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അംബാസഡര്‍മാരായി മാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏല്ലാ ലഹരിയും ആപത്തും അടിമത്തവുമാണ്. സ്വതന്ത്രമായിരിക്കാനാണ് ആഗ്രഹിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറ വയ്ക്കുകയാണ് ഇന്നത്തെ തലമുറ. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ തിരിച്ചു കൊണ്ടുവരണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ യുവത്വത്തില്‍ വലിയ പ്രതീക്ഷകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരവും കേരള യൂണിവേഴ്‌സിറ്റി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച മോക്ഷ സാസ്‌കാരിക മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ ലഹരി മുക്ത ക്യാമ്പയിനില്‍ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും സഹകരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ ചരിത്ര സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും യുവക്കളുടെ സാന്നിധ്യം വിലമതിക്കുന്നതാണ്.

ഒരുമാസം കൊണ്ട് തീരുന്നതല്ല ലഹരി ബോധവത്ക്കരണം. തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി മുക്ത പ്രവര്‍ത്തനങ്ങളില്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

Exit mobile version