തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി. മ്യൂസിയം പൊലീസാണ് രേഖാ ചിത്രം തയ്യാറാക്കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് പുലര്‍ച്ചെ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. എല്‍എംഎസ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയെങ്കില്‍ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു. മ്യൂസിയം ഭാഗത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ മാത്രമായിരുന്നു പൊലീസിന് കിട്ടിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
https://youtu.be/mHcS1XUbwrU