കോഴിക്കോട് ആശുപത്രിയില്‍ രോഗി മരിച്ച സംഭവം; മരുന്നുമാറി കുത്തിവെച്ചിട്ടില്ലെന്ന് വീണാ ജോര്‍ജ്

മരുന്നുമാറിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്നുമാറിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒപ്പം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പനിയെത്തുടര്‍ന്നാണ് കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ കെ.ടി.സിന്ധു (45)വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുത്തിവയ്‌പെടുത്തു നിമിഷങ്ങള്‍ക്കകം ഭര്‍ത്താവിന്റെ മുന്‍പില്‍ കുഴഞ്ഞുവീണു സിന്ധു മരിക്കുകയായിരുന്നു. മരുന്നുമാറി കുത്തിവെച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്ന് കാണിച്ച് ഭര്‍ത്താവ് രഘു മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ഇതോടെ സംഭവത്തില്‍ ആശുപത്രി നഴ്‌സിനെതിരെ കേസെടുത്തു.

പനിയെ തുടര്‍ന്ന് 26നു രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സിന്ധു ആദ്യം ചികിത്സ തേടിയത്. പിന്നീട് ഇവിടെ നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് സിന്ധുവിനെ അന്നു വൈകിട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സിന്ധുവിനു മരുന്നു മാറി നല്‍കിയെന്നത് കുപ്രചാരണമാണെന്നു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

 

https://youtu.be/M4agGVLJf-A

Exit mobile version