കൊച്ചി: പീഡനകേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണവുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സമാകുന്നു എന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എല്‍ദോസിനു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
എല്‍ദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ് പതിവ്. അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 11 കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി എല്‍ദോസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
https://youtu.be/M4agGVLJf-A
Discussion about this post