ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; പോലീസ് അന്വേഷണം തുടങ്ങി

തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയന്തി(26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് : കോഴിക്കോട് കിനാലൂരിലുള്ള ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ സഹ പരിശീലകയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയന്തി(26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ റൂമിലെത്തിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് കോച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാലുശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഉഷ സ്‌കൂളില്‍ പരിശീലകയായി എത്തിയത്. ഇവര്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ നിരവധി നേട്ടങ്ങൾ നേടിയിട്ടുണ്ട്.

Exit mobile version