ഒളിപ്പിച്ച ബാഗില്‍ തോക്കുകളും വെടിയുണ്ടകളും; പഞ്ചാബില്‍ വന്‍ ആയുധശേഖരം

ഫിറോസ്പൂര്‍ സെക്ടറിലെ സീറോ ലൈനിന് സമീപം അതിര്‍ത്തി രക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്

ഫിറോസ്പൂര്‍: പഞ്ചാബില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. ഫിറോസ്പൂര്‍ സെക്ടറിലെ സീറോ ലൈനിന് സമീപം അതിര്‍ത്തി രക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.

6 എകെ 47 തോക്കുകള്‍, മൂന്ന് പിസ്റ്റളുകള്‍, 200 വെടിയുണ്ടകള്‍ എന്നിവയാണ് ഒളിപ്പിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇന്ത്യ-പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുന്നതിന് ബിഎസ്എഫ് പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

 

https://youtu.be/mHcS1XUbwrU

Exit mobile version