മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അനേകം നല്ല കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ ആശയം സാമ്പത്തികമായും ധാര്‍മികമായും കാര്യമുള്ളതാണ്. ഭാവി ഇന്ത്യയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാമെന്നും പുടിന്‍ പറഞ്ഞു.
ബ്രിട്ടിഷ് കോളനിയില്‍ നിന്ന് ആധുനിക രാജ്യമായി മാറിയ ഇന്ത്യയുടെ വളര്‍ച്ച അതിഗംഭീരമാണ്. 150 കോടിയോളം വരുന്ന ഇന്ത്യയുടെ ജനസംഖ്യയും പ്രത്യക്ഷമായ വികസനങ്ങളുടെ ഫലവും എല്ലാവരുടെയും ആദരവ് രാജ്യത്തിനു നേടിക്കൊടുക്കുന്നു. ഇരുരാജ്യങ്ങളും ദശകങ്ങളായി അടുത്ത സഖ്യകക്ഷികളാണ്. ഞങ്ങളുടെ ഇടയില്‍ ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങള്‍ വന്നിട്ടില്ല. പരസ്പരം താങ്ങാകുകയും ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോഴും നടക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സഹായിക്കാനായി വളങ്ങളുടെ വിതരണം കൂട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്യുന്ന വളത്തിന്റെ അളവ് 7.6 തവണ വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷിക വ്യാപാരം ഏതാണ്ട് ഇരട്ടിയായിയായെന്നും പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
https://youtu.be/mHcS1XUbwrU