ചെറിയഉള്ളിയെ അത്ര ചെറുതായി കാണണ്ട; അറിയാം ആരോഗ്യ വശങ്ങള്‍

പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ചെറിയഉള്ളി

നമ്മുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ചെറിയഉള്ളി. എന്നാല്‍ ശരിക്കും ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് മറ്റൊരു വശം. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ചെറിയഉള്ളി. കുഞ്ഞുങ്ങളിലെ അനീമിയക്ക് ശര്‍ക്കരയും ഉള്ളിയും ചേര്‍ത്ത് നല്‍കുന്നത് നല്ലൊരു പരിഹാരമാണ്. മോണ സംബന്ധണായ രോഗങ്ങള്‍ക്കും ഇത് ഉപയോഗപ്രദമാണ്. കഫക്കെട്ട്, ശ്വാസതടസ്സം, ജലദോഷം, പനി പോലുള്ള രോഗങ്ങള്‍ക്കും ഉള്ളിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.

https://youtu.be/foyFHkxaU6o

ഉള്ളി വേവിച്ചും ചുട്ടും കഴിയ്ക്കുന്നത് ഉറക്കക്കുറവിനെ മറികടക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഗുണം ചെയ്യും. ഒവേറിയന്‍ ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍, ഈസോഫാഗല്‍ ക്യാന്‍സര്‍ എന്നിവയ്ക്കും ചെറിയ ഉള്ളി ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലെ ഗര്‍ഭകാല പ്രമേഹം നിയന്ത്രിയ്ക്കുന്നതിനും ചെറിയ ഉള്ളി ഉപയോഗിക്കാം. അപ്പോള്‍ ഇനിമുതല്‍ ചെറിയഉള്ളിയുടെ ഗുണങ്ങള്‍ കൂടെ മനസ്സിലാക്കി പാചകം ചെയ്തോളു.

Exit mobile version