എല്ലാം ശരിയാകും, പോസിറ്റീവ് ആയിരിക്കൂ

മനസിനെ എപ്പോഴും പോസിറ്റീവായി സൂക്ഷിക്കുന്നവര്‍ ജീവിത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ലക്ഷ്യത്തിന് വേണ്ടി സദാസമയം തോറ്റുകൊടുക്കാതെ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന തടസങ്ങളെയോ ബുദ്ധിമുട്ടുകളെയോ അവര്‍ ഭയപ്പെടുന്നില്ല. അവരുടെതായ വഴികളിലൂടെ അവയെ തരണം ചെയ്യാന്‍ ഇത്തരം ആളുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. അസാധാരണമായ രീതികളിലൂടെ ജീവിതത്തെ വീക്ഷിക്കുകയും അതുവഴി സ്വതന്ത്രമായി ജീവിക്കാനും അവര്‍ക്ക് സാധിക്കുന്നു. എങ്ങനെയാണ് ആളുകള്‍ മനസ് എപ്പോഴും പോസിറ്റീവായി സൂക്ഷിക്കുന്നത്. അവരുടെ ഒരോ പ്രവര്‍ത്തികളിലും പോസിറ്റീവ് മൈന്റ് കാത്തുസൂക്ഷിക്കുന്നത്..

ലക്ഷ്യത്തിന് വേണ്ടി നിരന്തരപ്രയത്‌നം
ലക്ഷ്യത്തിന് വേണ്ടി നിരന്തരം പ്രയത്‌നം. തോല്‍വികളില്‍ അമിതമായി ദുഖിക്കുകയോ അതിന്റെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവര്‍ തയ്യാറല്ല. തോല്‍വികളിലൂടെ കൂടുതല്‍ കരുത്തരാകുന്നു. മനസ് പോസിറ്റീവായി എന്നതുകൊണ്ട് ജിവിതത്തില്‍ വിജയം മാത്രമായിരിക്കും എന്ന് അര്‍ത്ഥമില്ല. വിജയപരാജയങ്ങളെ ഒരേ തണ്ടില്‍ വീക്ഷിക്കാന്‍ സാധിക്കുന്നു. ലൈഫിലെ ഓരോ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തികൊണ്ടിരിക്കുന്നു.

വീഴ്ചകളില്‍ വസിക്കുന്നില്ല

പ്രതീക്ഷിതവും അപ്രതീക്ഷിതവുമായി ജീവിതത്തില്‍ വന്നുചേരുന്ന വീഴ്ചകളില്‍ അവര്‍ തളരുകയോ പരാജയങ്ങളില്‍ വസിക്കുകയോ ചെയുന്നില്ല. പരാജയങ്ങളില്‍ നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ലക്ഷ്യത്തിന് വേണ്ടി കൂടുതല്‍ കരുത്തോടെ പരിശ്രമിക്കുന്നു. സമയം വെറുതെ അലസമായി കളയാന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നില്ല. ഫലപ്രദമായ കാര്യങ്ങളിലൂടെ ഓരോ നിമിഷവും പ്രയോജനകരമാക്കുന്നു. ജീവിത ശൈലിയും സ്വഭാവും നവീകരിക്കാന്‍ എപ്പോഴും ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

വിധികള്‍ക്ക് കീഴടങ്ങുന്നില്ല

പോസിറ്റീവ് ആളുകള്‍ ജീവിതത്തില്‍ അഭിവൃദ്ധികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നില്ല. അവര്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുകയും അഭിവൃദ്ധി സ്വയം വന്നുചേരുകയും ചെയ്യുന്നു. ആരൊക്കെയോ നിര്‍മ്മിച്ച പ്രകൃതിയില്‍ ഒളിച്ചിരിക്കാനല്ല, സ്വയം നിര്‍മ്മിച്ച ചുറ്റുപാടുകളില്‍ വ്യവഹരിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ജീവിതത്തില്‍ കടന്നുവരുന്ന അത്ഭുതങ്ങളില്‍ ഇവര്‍ വിശ്വസിക്കുന്നില്ല.

സ്വതന്ത്രനാകാന്‍ അഭ്യസിക്കുന്നു

സ്വതന്ത്രരായി ജിവിക്കുന്നു. കഴിഞ്ഞുപോയ കാലത്തില്‍ നിനച്ചിരുന്ന് നെഗറ്റീവാകാന്‍ ഇവര്‍ തയ്യാറല്ല. തികച്ചു ഇന്നില്‍ ജീവിച്ച് ഒരോ നിമിഷവും ആസ്വദിക്കുന്നു. കഴിഞ്ഞ കാലത്തെ ദുരിതങ്ങള്‍ ഓര്‍ത്ത് വിലപ്പിക്കുന്നത് സമയം നിരര്‍ത്ഥമാണ്. നല്ല ചിന്തകളിലൂട മനസിനെ എപ്പോഴും സന്തോഷപൂര്‍ണമാക്കാന്‍ ഇവര്‍ക്ക് തല്പര്യം.

സന്തോഷത്തിന് വേണ്ടി കാത്തിരിക്കുന്നില്ല, സ്വയം നിര്‍മ്മിക്കുന്നു

ചെയുന്ന എല്ലാ പ്രവര്‍ത്തിയിലും വിജയവും സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ ശ്രമിക്കുന്നു. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന നിരുത്സാഹപ്പെടുത്തലുകള്‍ ശ്രദ്ധിക്കുന്നില്ല. സമൂഹത്തിന്റെ ആചാരങ്ങലില്‍ അല്ല, സ്വന്തം കഴിവിലാണ് ഇവര്‍ കൂടുതല്‍ വിശ്വസിക്കുന്നത്.

ഇന്നില്‍ ജീവിക്കുന്നു

തനതായ അവസ്ഥയില്‍ വിശ്വസിക്കുകയും ഇന്നില്‍ ജീവിച്ച് ഓരോ നിമിഷവും ആസ്വദിക്കുന്നു. നാളെയെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടുന്നില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് ദുഃഖിക്കുകയോ തളരുകയോ ചെയ്യുന്നില്ല. ലക്ഷ്യം പ്രാവര്‍ത്തികമാകുന്നതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മാര്‍ഗങ്ങള്‍ അന്വേക്ഷിക്കുന്നു

ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മാര്‍ഗം സ്വയം കണ്ടെത്തുന്നു.

 

 

 

 

Exit mobile version