അത്ഭുതങ്ങൾ തുടങ്ങുന്നു ; ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ചിത്രം പങ്കിട്ട് പാര്‍വതി, ആശംസകളറിയിച്ച് ആരാധകര്‍

സോ ദി വണ്ടര്‍ ബിഗിന്‍സ് എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍

ശക്തമായ നിലപാടുകളിലൂടെയും മികച്ച അഭിനയത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പാര്‍വതി തിരുവോത്ത്. 2006 ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാര്‍വതി തന്റെ രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്കിലൂടെയാണ് ശ്രദ്ധേയയായത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പാര്‍വതി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി. 2022 ല്‍ പുറത്തിറങ്ങിയ പുഴു ആയിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് അണിയറയില്‍ ഒരുങ്ങുന്ന പാര്‍വതിയുടെ അടുത്ത ചിത്രം. നായിക കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ പീരിയോഡിക്കല്‍ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമിടയില്‍ ചര്‍ച്ചയാകുന്നത്. പോസിറ്റീവ് സൈന്‍ കാണിക്കുന്ന പ്രെഗ്‌നന്‍സി ടെസ്റ്റിന്റെ ചിത്രമാണ് പാര്‍വതി പോസ്റ്റ് ചെയ്തിരിക്കുന്നത്. സോ ദി വണ്ടര്‍ ബിഗിന്‍സ് എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതോടെ താരങ്ങളടക്കം നിരവധി പേര്‍ പാര്‍വതിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ ഇതേ ചിത്രം തന്നെ സയനോരയും നിത്യാമേനോനും പദ്മപ്രിയയും തങ്ങളുടെ അക്കൗണ്ടുകളില്‍ പങ്കുവെച്ചതോടെ ആരാധകരാകെ ആശയക്കുഴപ്പത്തിലായി.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഇതെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

 

 

 

 

https://youtu.be/mHcS1XUbwrU

Exit mobile version