തിരുവനന്തപുരം: വാഹനാപകടത്തില്‍പെട്ട വയോധികന് രക്ഷകനായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആക്കുളം പാലത്തിന് സമീപം വൈകിട്ട് അഞ്ച് മണിക്ക് നടന്ന വാഹനാപകടത്തിലാണ് മന്ത്രി രക്ഷാപ്രവര്‍ത്തകനായത്. അപകടത്തില്‍ പെട്ടയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ മന്ത്രി വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.
സാരമായ പരുക്കേറ്റ അവസ്ഥയിലായിരുന്നു മധ്യവയസ്‌കൻ. ഉടൻ വാഹനം നിർത്തി ഒപ്പം ഉണ്ടായിരുന്ന പോലീസ് കാറിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാൻ മന്ത്രി നിർദേശം നൽകി. മന്ത്രിക്ക് എസ്‌കോർട്ട് വന്ന വാഹനത്തിൽ ആണ് പരിക്കേറ്റയാളെ കൊണ്ടുപോയത്. കിംസ് ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്.
ബൈക്കിടിച്ച് പരിക്കേറ്റ് വയോധികൻ , രക്ഷകനായി മന്ത്രി റിയാസ്
അപകടത്തില്‍പെട്ടയാളെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു
