തിരുവനന്തപുരം: പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2021 ആഗസ്റ്റ് 16 മുതല്‍ 2022 ആഗസ്റ്റ് 15 കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത ഫീച്ചര്‍ പരമ്പര എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണം.
മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന പരിപാടികള്‍ അവാര്‍ഡിന് പരിഗണിക്കും. അപേക്ഷകള്‍ സി.ഡി യിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം സമര്‍പ്പിക്കണം. നവംബര്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളിഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. വിശദവിവരങ്ങള്‍ക്ക്: www.scdd.kerala.gov.in, 0471-2315375.