സസ്പെന്‍ഷന്‍ ചട്ടവിരുദ്ധം’; ട്രൈബ്യൂണലിനെ സമീപിച്ച് എം.ശിവശങ്കര്‍

സസ്പെൻഷൻ കാലം സർവീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കർ ആവശ്യം

കൊച്ചി: സ്വർണക്കടത്ത് കേസിലെ തന്റെ സസ്പെൻഷൻ നിയമവിരുദ്ധമെന്ന് എം ശിവശങ്കർ. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സസ്പെൻഷൻ കാലം സർവീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കർ ആവശ്യപ്പെടുന്നു. അപേക്ഷയില്‍ സി.എ.ടി ചീഫ് സെക്രട്ടറിയോടും പൊതുഭരണ സെക്രട്ടറിയോടും വിശദീകരണം തേടി.

Exit mobile version