ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു, വള്ളങ്ങള്‍ കത്തിച്ചു; വിഴിഞ്ഞത്ത് സംഘര്‍ഷം ശക്തം

മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം നടന്നത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോള്‍ പ്രദേശത്ത് വന്‍ സംഘര്‍ഷം. മുല്ലൂരിലെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടം തകര്‍ത്ത പ്രതിഷേധക്കാര്‍, പദ്ധതി പ്രദേശത്തേയ്ക്കു കടന്നതോടെ സംഘര്‍ഷം ശക്തമായി. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കടലിലേക്കു തള്ളി. മത്സ്യത്തൊഴിലാളികള്‍ കടലിലൂടെ വള്ളങ്ങളിലെത്തുകയും വള്ളങ്ങള്‍ കത്തിക്കുകയും ചെയ്തു.

കടലിലും കരയിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം നടന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ഓരോ ഇടവകകളില്‍ നിന്നും പ്രതിഷേധക്കാര്‍ മുല്ലൂരിലെ സമരപന്തലിലെത്തുകയും ബാരിക്കേഡുകള്‍ തള്ളി മാറ്റി പദ്ധതി പ്രദേശത്തേക്കു കടക്കുകയായിരുന്നു.

 

Exit mobile version