പാലക്കാട്: പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റില്‍ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മുകള്‍നിലയിലെ ഫ്ളാറ്റില്‍ നിന്ന് ചാടി സുനിത ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവമറിഞ്ഞത്. വീട്ടമ്മ മുകള്‍നിലയില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച സുനിത ഏതാനും വര്‍ഷങ്ങളായി മകളോടൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു.
Discussion about this post