ഡെങ്കിപ്പനി പടരുന്നു, ജാഗ്രത

ഡല്‍ഹി:രാജ്യത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ രോഗികള്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നുണ്ട്. ഡെങ്കിപ്പനിയ്ക്ക് പ്രത്യേക ചികിത്സയില്ല. പനിയോടനുബന്ധിച്ചുണ്ടാകുന്ന അനുബന്ധ അസുഖങ്ങള്‍ക്കാണ് ചികിത്സിക്കുക.

ഒക്ടോബറില്‍ മാത്രം 900 ഡെങ്കു കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പനിയുടെ പാര്‍ശ്വഫലമായി ഒരുവിഭാഗം ആളുകളില്‍ കരള്‍ രോഗം ബാധിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ രക്തക്കുഴലുകളില്‍ നിന്ന് പ്ലാസ്മ പുറത്തേക്ക് വരുന്ന കാപില്ലറി ലീക്ക് എന്ന അപൂര്‍വാവസ്ഥയും പല ഡെങ്കു രോഗികളിലും കാണുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുപത് മുതല്‍ നാല്‍പത് വരെ പ്രായമുള്ളവരില്‍ ആണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്.

Exit mobile version