മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 3 മരണം, 12 പേര്‍ക്കു പരിക്ക്

ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഗാമ ആസിഡ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്

പാല്‍ഘര്‍: മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബൊയ്‌സാര്‍ നഗരത്തിലെ താരാപുര്‍ എംഐഡിസിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ 12 പേര്‍ക്കു പരുക്കേറ്റു. വൈകുന്നേരം 4.20നായിരുന്നു സംഭവം. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഗാമ ആസിഡ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ വെസലില്‍ ആയിരുന്നു സ്‌ഫോടനം സഉണ്ടായത്. അതിശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.

ആകെ 18 പേരാണ് സംഭവസമയം ഫാക്ടറിയിലുണ്ടായിരുന്നത്. സോഡിയം സള്‍ഫേറ്റും അമോണിയും ചേര്‍ക്കുമ്പോഴായിരുന്നു റിയാക്ടര്‍ വെസല്‍ പൊട്ടിത്തെറിച്ചത്. അപകടം നടന്നയുടന്‍ തന്നെ അഗ്‌നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Exit mobile version