പ്രശാന്ത് മുരളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അടിയാന്‍’ റിലീസ് ചെയ്തു. നിതിന്‍ നോബിള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൈന പ്ലേയിലൂടെയാണ് പുറത്തിറക്കിയത്. രണ്ട് ജാതിയില്‍പ്പെട്ട യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
സൈറ ബെക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷാജു ശ്രീദര്‍, കിടിലം ഫിറോസ്, ക്യാപ്റ്റന്‍ മനോജ് ജോണ്‍, ഷാന്‍സ് ഷൈലജ പി അമ്പു, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ മനോജ് ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റഷീദ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഡിലിജന്റ് റൈറ്റിയസ് ന്യൂ ആണ് എഡിറ്റിംഗ്. നിതിന്‍ നോബിളിന്റെ വരികള്‍ക്ക് ശ്രീരാഗ് സുരേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നജിം അര്‍ഷാദ്, ജയദേവന്‍ ദേവരാജന്‍ എന്നിവരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
സഹനിര്‍മ്മാണം- ബിനു അലക്‌സ്, അലക്‌സ് നളിനം. അസോസിയേറ്റ് ഡയറക്ടര്‍- ഹരികൃഷ്ണന്‍, അഭിനന്ദ് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍-പ്രവീണ്‍, സാഹില്‍ മിഖ്ദാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഹരികൃഷ്, പോസ്റ്റര്‍ ഡിസൈന്‍- സനൂപ് വാഗമണ്‍.
https://youtu.be/mg4_vp7dFdM