ആരവമായി ജയയും രാജേഷും; ജയ ജയ ജയ ജയ ഹേയുടെ ട്രെയിലര്‍ പുറത്തിറക്കി

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ജയ ജയ ജയ ജയ ഹേ’ യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിയേഴ്‌സ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബബ്ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധായകന്‍ വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോന്റേതാണ് സംഗീതം. എഡിറ്റര്‍ ജോണ്‍കുട്ടി. ഒക്ടോബര്‍ 28-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

 

Exit mobile version