പ്രശസ്ത ചലച്ചിത്ര താരം തെസ്നി അലി ഖാന്‍ ആദ്യമായി കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഹ്രസ്വചിത്രം ‘ഇസ്തിരി’ റിലീസ് ചെയ്തു. സൈന മൂവീസിലൂടെയാണ് ചിത്രം പുറത്തിറക്കിയത്. സന്ധ്യ അയ്യര്‍, സ്‌നേഹ വിജയന്‍, ആരോമല്‍, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ്. പ്രവിരാജ് വി നായര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സജിത ദേവസ്യയുടെ വരികള്‍ക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു. വിനായക് പ്രസാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡിസൈന്‍-ലൈനോജ് റെഡ്ഡിസൈന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ജിഷ പ്രസാദ്, മേക്കപ്പ്- ഇര്‍ഷാദ്, കല-അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര്‍-രോഹിത്, സ്റ്റുഡിയോ-എന്‍ എസ് മീഡിയ, റെക്കോഡിംഗ് & മിക്‌സിംഗ്-നിഹില്‍ പി വി, സൗണ്ട് ഡിസൈന്‍- നിഹില്‍ പി വി, ഷിജു എം എക്‌സ്, പ്രോഗ്രാമിംഗ്- വിഷ്ണു പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടര്‍-ജോമാന്‍ ജോഷി തിട്ടയില്‍, എഡിറ്റര്‍-ഷമീര്‍, പി ആര്‍ ഒ-എ എസ് ദിനേശ്.