തിരുവനനന്തപുരം: മന്ത്രി സഭയിലെ രണ്ടാമനെന്ന് കരുതുന്ന ധനമന്ത്രിക്കെതിരെ കടുത്ത നീക്കവുമായി ഗവർണർ. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രവർത്തിയിൽ അതൃപ്തിയുണ്ടെന്നും വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.ഡൽഹിയിലേക്ക് പോയ ഗവർണർ ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയത്. ധനമന്ത്രിയെ പിൻവലിക്കണം എന്നുദ്ദേശിച്ചാണ് ഗവർണറുടെ നീക്കം. ധനമന്ത്രിയുടെ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്. തനിക്കെതിരെ ധനമന്ത്രി നടത്തിയ പരാമർശങ്ങൾ അനുചിതവും അപമാനിക്കുന്നതുമാണെന്നാണ് ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടിയത്. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.സർവകലാശാല വി.സിമാരുടെ രാജിക്കാര്യത്തിൽ സർക്കാരും ഗവർണറും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ഗവർണറുടെ അപ്രതീക്ഷിത നീക്കം. ഇത് എരിതീയിൽ എണ്ണ ഒഴിച്ചിരിക്കയാണ്.സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഗവർണർ ഒരു മന്ത്രിക്കെതിരെ കത്തു നൽകുന്നത്.
Discussion about this post