കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച ശേഷമാണ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രധമിക നിഗമനം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post