മലപ്പുറം: എടപ്പാളിലെ സ്‌ഫോടനത്തിന് പിന്നില്‍ ബൈക്കില്‍ എത്തിയ രണ്ടുപേരെന്ന് പൊലീസ്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് എടപ്പാള്‍ ടൗണില്‍ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പരിസര പ്രദേശമാകെ ശബ്ദവും പുകയും ഉയര്‍ന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടന്‍ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ശാസ്ത്രീയമായ തെളിവുകള്‍ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടകവസ്തു വന്നു പതിച്ച ഭിത്തിയില്‍ 20 ചതുരശ്ര സെന്റീമീറ്റര്‍ വിസ്തൃതിയില്‍ പ്ലാസ്റ്റര്‍ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകള്‍ ശേഖരിച്ചു. ടൗണിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Discussion about this post