ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ ഈ മേഖലയിലുള്ളതായാണ് സംശയം. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
Discussion about this post