തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മുതൽ പാൽവില വർധിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർധനയുടെ പശ്ചാത്തലത്തിൽ പാലുൽപാദനത്തിന്റെ ചെലവ് കണ്ടെത്താൻ മിൽമ നിയോഗിച്ച സമിതി നാളെ പഠനം തുടങ്ങും. ഡിസംബറിൽ പാൽവില പരമാവധി അഞ്ച് രൂപ വരെ കൂട്ടുമെന്നാണ് സൂചന.
“ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു രൂപയായിരിക്കും വർധിപ്പിക്കുക.” മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
വെറ്ററിനറി സർവകലാശാലയിലെ ഡോ. ജി.ആർ.ജയദേവൻ, കാർഷിക സർവകലാശാലയിലെ ഡോ. ബെന്നി ഫ്രാങ്കോ എന്നിവരടങ്ങുന്ന സമിതി നവംബർ ഇരുപതോടെ ആദ്യഘട്ട റിപ്പോർട്ട് നൽകും. ഉൽപാദനച്ചെലവ് വർധിച്ചതോടെ കർഷകർ പ്രതിസന്ധിയിലാണെങ്കിലും അതിനേക്കാൾ പ്രതിസന്ധിയിലാണു തങ്ങളെന്നു മിൽമ പറയുന്നു.
വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്.
പാല് വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആർ.ബി.ഐ നിശ്ചയിച്ച പണ പെരുപ്പം ആറ് ശതമാനത്തിൽ നിന്ന് 7.4 ശതമാനം ആക്കിയത് ജനങ്ങൾ വലച്ചിരിക്കുന്ന സാഹചര്യത്തിലാണ് പാലിനും വില വർധിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ രണ്ട് മാസമായി കേരളത്തിൽ അരി ക്ഷാമം നേരിടുന്നു. ഒരു ചാക്ക് അരിയിക്ക് കൂടിയത് ഇരുപത് രൂപയാണ്. പലവഞ്ചങ്ങൾക്കും പച്ചക്കറിക്കും തീ പിടിച്ച വിലായാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ പാലിനും കൂടെ വില വർധിപ്പിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് കേരളത്തിലെ ജനതായാണ്.
കഴിഞ്ഞ രണ്ട് കൊല്ലത്തെ ഡി.എ നൽകാത്ത സർക്കാരിന്റെ നെറികെട്ടപ്രവർത്തിയാണ് ഈ വില വർദ്ധനവ്.
അതേസമയം, മിൽമ നേരിടുന്ന പാൽ പ്രതിസന്ധി മിൽമതന്നെ വരുത്തിവച്ചതാണെന്ന് കർഷകർ ഒറ്റക്കെട്ടായി പറയുന്നു. പാൽ സംഭരണത്തിൽ മിൽമ സ്വീകരിച്ച ഉദാസീനത ഇപ്പോൾ പാൽ ലഭ്യതക്കുറവിൽ എത്തിരിച്ചിരിക്കുന്നു. ശരാശരി 35–38 രൂപ മാത്രം കർഷകർക്കു നൽകുകയും അതേ പാൽ അവരുടെ കൺമുന്നിൽവച്ചുതന്നെ 48ന് മറിച്ചുവിൽക്കുകയും ചെയ്യുന്നതു കണ്ട് പലരും നേരിട്ടുള്ള വിൽപനയിലേക്കു തിരിഞ്ഞു. ഒട്ടേറെ പേർ ക്ഷീരമേഖല വിടുകയും ചെയ്തു.
കർഷകരെ സഹായിക്കുന്നതിനുവേണ്ടിയാണ് മിൽമ രൂപീകൃതമായത്. എന്നാൽ, കർഷകർക്ക് യാതൊരുവിധത്തിലുള്ള നേട്ടം ലഭിക്കാത്ത അവസ്ഥയാണ്. ചുരുക്കത്തിൽ താങ്ങാകേണ്ടവർത്തന്നെ കർഷകർക്കിട്ടു താങ്ങുന്നതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്ന് കർഷകർതന്നെ പറയുന്നു.
Discussion about this post