കണ്ണൂർ: കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാപ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായണ് വിഥുൻ. കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വിഥുനിനെതിരെ കാപ ചുമത്തി ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർ ആര്.ഇളങ്കോവിന്റെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്പെടുന്നതില്നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് വിഥുനിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
Discussion about this post