ചന്ദ്രനിൽപ്പോയാൽ അവിടെയും ഒരു ഇന്ത്യക്കാരനുണ്ടാകുമെന്ന തമാശ കേൾക്കാത്തവരില്ല. പക്ഷേ, അതിൽ അല്പം കാര്യമുണ്ട്. ലോകം ഭരിക്കുന്ന ഉന്നത നേതാക്കളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെ ഏഴുപേർ ഇന്ത്യൻ വംശജരാണ്. ഋഷി പ്രധാനമന്ത്രി ആയതോടെ ഏഷ്യൻ വംശജനായ, കൃത്യമായി പറഞ്ഞാൻ ഇന്ത്യൻ വംശജനായ ഒരാൾ ഉന്നത പദവി വഹിക്കുന്ന ഏഴാമത്തെ രാജ്യമായി മാറിയിരിക്കയാണ് ബ്രിട്ടൻ. ഇന്ത്യൻ വംശജരുടെ വീരേതിഹാസം ബ്രിട്ടനിൽ ഒതുങ്ങുന്നതല്ല. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലഹാരിസ് ഇന്ത്യൻ വംശജയും തമിഴ്നാട്ടിൽ വേരുകളുള്ളയാളാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് അഭിമാനമായിരുന്നു കമലയുടെ സ്ഥാനാരോഹണം.
പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്ത ഇന്ത്യൻ വംശജനാണ്. അദ്ദേഹത്തിന്റെ പിതാവ് ഗോവക്കാരനാണ്. കൊങ്കിണിയിലെ വിളിപ്പേരിൽ ഇന്നും അഭിമാനിക്കുന്നയാളാണ് അദ്ദേഹം.ഗയാനയിലെ ആദ്യ മുസ്ളിം പ്രസിഡന്റ് മൊഹമ്മദ് ഇൻഫാനും ഇന്ത്യൻ പാരമ്പര്യമുണ്ട്. ഗയാനയിലെ ഇന്ത്യൻ മുസ്ളിം കുടുംബത്തിലാണ് അദ്ദേഹം പിറന്നത്.മൌറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൌഥ്, പ്രസിഡന്റ് പ്രിഥിരാജ് സിംഗ് രൂപൻ, സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സംതോഖി എന്നിവരും ഇന്ത്യൻ വംശജരാണ്.
മൌറീഷ്യസ് പ്രധാനമന്ത്രിയായി പ്രവിന്ദ് ജഗ്നൌഥ് സ്ഥാനമേറ്റെടുത്തപ്പോൾ ആഘോഷം മുഴുവൻ ഉത്തർപ്രദേശിലായിരുന്നു. കാരണം പ്രവിന്ദിന്റെ പൂർവികർ യു.പിയിലെ ബല്ലിയാ ജില്ലയിലെ രാസ്റ ഗ്രാമത്തിൽ നിന്നാണ് ദ്വീപു രാഷ്ട്രമായ മൌറീഷ്യസിലേക്ക് കുടിയേറിയത്.ഇന്ത്യൻ ആര്യ സമാജ വിശ്വാസികളായ ഹിന്ദു കുടുംബത്തിൽ ജനിച്ചയാളാണ് മൌറീഷ്യസ് പ്രസിഡന്റ് പ്രിഥിരാജ് സിംഗ് രൂപൻ. മൌറീഷ്യസിനെ ഭരിക്കുന്നത് ഇന്ത്യൻ വംശജരാണെന്നതിൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പ്രത്യേക ആനന്ദമുണ്ട്.പൊലീസ് മേധാവിയായിരുന്ന ചന്ദ്രികാ പെർസാദ് സംതോഖി സുരിനാം എന്ന തുറമുഖ രാജ്യത്തിന്റെ 9-മാത് പ്രസിഡന്റ് പദവി ഏറ്റെടുത്തത് 2020ലാണ്. ഇന്ത്യൻ വേരുകളുള്ള ഹിന്ദു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
Discussion about this post